കേരളത്തെ മികച്ച ഡിജിറ്റൽ നിക്ഷപ സംസ്ഥാനമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആഗോള ഉച്ചകോടി നടത്തും. അടുത്ത വർഷം നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

2018 മാർച്ച് 22, 23 തിയ്യതികളിലാണ് ഫ്യൂച്ചർ എന്ന് പേരിട്ടിരിക്കുന്ന ആഗോള ഐ.ടി ഉച്ചകോടി നടത്താനൊരുങ്ങുന്നത്. വിജ്ഞാന, വ്യവസായ മേഖലകളിലെ പുതിയ സാധ്യതകൾ, ഉദ്യോഗാർത്ഥികളുടെ നൈപുണ്യ വികസനത്തിനാവശ്യമായ പദ്ധതികൾ എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. ഐടി മേഖലയിലെ നിക്ഷേപം വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉച്ചകോടിയിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഉന്നതാധികാര വിവര സാങ്കേതിക സമിതിയുടെ മേൽനോട്ടത്തിലാണ് ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകൾ. പ്രശസ്തരായ പ്രഫഷനലുകൾ, ഐ.ടി സംരഭകർ, എന്നിവർ പങ്കെടുക്കുന്ന ഉച്ചകോടിക്ക് കൊച്ചി വേദിയാകും. 2000 ലേറെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.