മുംബൈ: ആഭ്യന്തര വിമാന കമ്പനിയായ ഗോ എയര്‍ തങ്ങളുടെ 12-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആകര്‍ഷകങ്ങളായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര സെക്ടറുകളില്‍ 312 രൂപ മുതലുള്ള ടിക്കറ്റുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. നവംബര്‍ 24 മുതല്‍ 39 വരെ ഓഫറുകള്‍ ലഭിക്കും. ഈ വര്‍ഷം ഡിസംബര്‍ ഒന്നിനും അടുത്ത വര്‍ഷം ഒക്ടോബര്‍ 28 നും ഇടയ്‌ക്ക് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ന്യൂഡല്‍ഹി, കൊച്ചി, ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ലക്നൗ എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്കാണ് കുറഞ്ഞ നിരക്ക് ബാധകമാവൂ. ചില സെക്ടറുകളില്‍ 1,212 രൂപയ്‌ക്കും 2,412 രൂപയ്‌ക്കും ടിക്കറ്റുകള്‍ ലഭ്യമാവും. ഗ്രൂപ്പ് ബുക്കിങ്ങുകള്‍ക്കും ചെറിയ കുട്ടികള്‍ക്കുള്ള ടിക്കറ്റുകള്‍ക്കും ഓഫര്‍ ബാധകമല്ല. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാനും സാധിക്കില്ല.