കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 240 രൂപ വര്‍ധിച്ച് 22080 രൂപയില്‍ എത്തി. ഗ്രാമിന് 2760 രൂപയാണ് ഇന്നത്തെ വില.

Add Asianetnews as a Preferred SourcegooglePreferred

ഏപ്രില്‍ ഒന്നിന് 21360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏപ്രില്‍ നാലിന് 21200 എന്ന വിലയിലേക്കു താഴ്ന്ന ശേഷമാണ് ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 22080ലേക്ക് എത്തിയിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. വിവാഹ സീസണായതോടെ ജ്വല്ലറികളിലും റീടെയ്‌ലര്‍മാരിലും സ്വര്‍ണത്തിന്റെ ആവശ്യം ഏറിയതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.