കൊച്ചി: സ്വര്‍ണ്ണവിലയില്‍ ബുധനാഴ്ച കുറവ് രേഖപ്പെടുത്തി. പവന് ഇന്നലെയുള്ള വിലയില്‍ നിന്നും 160 രൂപ കുറഞ്ഞ് 22,240 രൂപയ്ക്കാണ് ഇന്ന് കേരളത്തിലെ വില്‍പ്പന. ഇന്നലെ 22,400 രൂപയായിരുന്നു പവന് വില. ഈ മാസം ഏറ്റവും ഉയര്‍ന്ന വില സെപ്തംബര്‍ 10നാണ് രേഖപ്പെടുത്തിയത് അന്ന് 22,720 രൂപയ്ക്കായിരുന്നു വില്‍പ്പന. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സെപ്തംബര്‍ 25നായിരുന്നു അന്ന് 22,120 രൂപയ്ക്കായിരുന്നു വില്‍പ്പന. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൂജ അവധികള്‍ എത്തുന്നതിനാല്‍ വിലകൂടുവാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചന.