ഈ മാസത്തെ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. 22,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,865 രൂപയിലാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.