കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 21,440 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,680 രൂപയുമാണ് നിരക്ക്. മൂന്ന് ദിവസമായി സ്വർ‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1,278 ഡോളറാണ് നിരക്ക്.