കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വന്‍ കുതിപ്പ്. വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഉയർന്നു. പവന് 22,400 രൂപയെന്ന നിലയിലാണ് ഇന്ന് ആഭ്യന്തര വിപണികളില്‍ വില്‍പന നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനവാണ് കേരളത്തിലും സ്വർണ വില ഉയർത്തിയത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുമെന്ന് ഉറപ്പായതിനെ തുടർന്നാണ് സ്വർണ വില കൂടിയത്.