Asianet News MalayalamAsianet News Malayalam

സ്വര്‍ണവില വീണ്ടും കൂടി

gold price rate today 16 june 2016
Author
First Published Jun 16, 2016, 7:34 AM IST

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. വ്യാഴാഴ്‌ച വ്യാപാരം തുടങ്ങിയപ്പോള്‍ സ്വര്‍ണവില പവന് 120 രൂപയാണ് വര്‍ദ്ധിച്ചത്. ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 22,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 2770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം 22,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലെ സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണം. ഈ മാസം ആദ്യം 21520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂണ്‍ മൂന്നിന് 21400 രൂപയായിരുന്ന സ്വര്‍ണവില പിന്നീട് പടിപടിയായി വര്‍ദ്ദിക്കുകയായിരുന്നു. 15 ദിവസത്തിനുള്ളില്‍ 520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്.

Follow Us:
Download App:
  • android
  • ios