കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ് പവന് 160 രൂപ ഇടിഞ്ഞ് 21,200ല്‍ എത്തി. ഈ മാസത്തെ ഏറ്റവും വലിയ വിലയിടിവാണിത്. ഇന്നലെ വരെ 21360 ആയിരുന്നു സ്വര്‍ണവില. ഗ്രാമിന് 2,650 ആണ് ഇപ്പോഴത്തെ വില.
വിപണിയിലെ ആവശ്യം കുറഞ്ഞതോടെയാണ് സ്വര്‍ണത്തിന്റെ വില ഇടിഞ്ഞത്. കഴിഞ്ഞദിവസമാണ് സ്വര്‍ണം സൂക്ഷിക്കുന്നതിലുള്ള അളവ് നിശ്ചിതപ്പെടുത്തിയത്. ഇതോടെയാണ് സ്വര്‍ണവില ഇടിയാന്‍ കാരണമാകുന്നത്. ഈ മാസം ആദ്യം മുതല്‍ 21,600ല്‍ എന്ന നിലവാരത്തില്‍ എത്തിനില്‍ക്കുകയായിരുന്നു.
