കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. പവന് 22,680 രൂപയിലും ഗ്രാമിന് 2835 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്തെ കടകളില്‍ വ്യാപാരം നടക്കുന്നത്. ജനുവരിയെ അപേക്ഷിച്ച് പൊതുവെ ഉയര്‍ന്ന സ്വര്‍ണ്ണവിലയാണ് ഇപ്പോള്‍.