കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,160 രൂപയിലും ഗ്രാമിന് 2770 രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. ഈ മാസം ആദ്യം 2750 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണത്തിന് കേരളത്തിലെ വില. ഒരാഴ്ചയോളം ഈ വില മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് രണ്ട് തവണയായി പത്ത് രൂപ വീതം വര്‍ദ്ധിച്ചത്.