ജൂണ്‍ 11 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു വ്യാപാരം.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ചെറിയ ആശ്വാസം. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്നും ഈ വില തന്നെ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 2865 രൂപയും ഒരു പവന് 22,920 രൂപയുമാണ് ഇന്നത്തെ വില. ജൂണ്‍ 11 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 2875 രൂപയിലായിരുന്നു വ്യാപാരം.