കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 2700 രൂപയും പവന് 21,600 രൂപയുമാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വീണ്ടും കുറവുണ്ടായിരിക്കുന്നത്.