സ്വര്‍ണ്ണ വില താഴ്ന്നു
തിരുവനന്തപുരം: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില് സ്വര്ണ്ണത്തിന്റെ വ്യാപാരം രണ്ടാം ദിവസവും തുടരുന്നു. 2,875 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക്. മെയ് 16 ലെ നിരക്കില് നിന്ന് ഗ്രാമിന് 20 രൂപയാണ് സ്വര്ണ്ണവിലയില് ഇടിവുണ്ടായത്.
മെയ് 16 ലെ സ്വര്ണ്ണവില 2,895 രൂപയായിരുന്നു. മെയ് 15 ന് 2,925 രൂപയില് വ്യാപാരം നടന്ന സ്വര്ണ്ണത്തിന് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് വലിയ ഇടിവാണ് നേരിടേണ്ടി വന്നത്. പവന് 23,000 രൂപയാണ് ഇന്നത്തെ വില.
