കൊച്ചി: പവന് 21,680 രൂപയും ഗ്രാമിന് 2710 രൂപയുമാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ്ണവില. കഴിഞ്ഞ രണ്ട് ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. നേരത്തെ 21,120 രൂപ വരെ വില കുറഞ്ഞെങ്കിലും പിന്നീട് 21,760 രൂപയിലേക്ക് ഉയര്‍ന്നു. ഇതിന് ശേഷം രണ്ട് തവണയാണ് വില കുറഞ്ഞത്.