സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 22,240 രൂപയും ഒരു ഗ്രാമിന് 2780 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണ്ണത്തിന് വില കുറഞ്ഞിട്ടുണ്ട്. 31 ഗ്രാമിന്‍റെ ഒരു ട്രോയ് ഔൺസ് സ്വര്‍ണ്ണത്തിന് 1,279 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ വില.