കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ഒരു പവന് 320 രൂപയാണ് കുറഞ്ഞത്.

പവന് 22,040 രൂപയിലും ഗ്രാമിന് 2,755 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഇന്ന് നേരീയ വില വര്‍ദ്ധനവാണുണ്ടായത്. 31 ഗ്രാമിന്‍റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,281 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ വില. ഇന്നലെ 1279 ഡോളറായിരുന്നു.