അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ച് തുടങ്ങി
കൊച്ചി: രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള് സംസ്ഥാനത്ത് സ്വര്ണ്ണവ്യാപാരം. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ച് തുടങ്ങിയതിന്റെ ഫലമായി കഴിഞ്ഞ അഞ്ച് ദിവസങ്ങളില് വിലയില് മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 2835 രൂപയും പവന് 22,680 രൂപയുമാണ് ഇപ്പോഴത്തെ വില. നേരത്തെ ഈ മാസം 15ന് 23,120 രൂപ വരെ വില ഉയര്ന്നിരുന്നു. പത്ത് ദിവസത്തിനിടെ 440 രൂപയുടെ കുറവാണുണ്ടായത്.
