കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില വര്‍ദ്ധിച്ചു. രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 21,920 രൂപയ്ക്കായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ്ണ വിപണനം നടന്നത്. എന്നാല്‍ ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ദ്ധിക്കുകയായിരുന്നു. ഇതോടെ ഒരു പവന്റെ വില 22,000 രൂപയും ഒരു ഗ്രാമിന്റെ വില 2750 രൂപയുമായി മാറി. ഈ മാസം തുടക്കത്തിലും ഒരു പവന്‍ സ്വര്‍ണ്ണത്തിന് 22,000 രൂപ തന്നെയായിരുന്നു വില. തുടര്‍ന്ന് ഒക്ടോബര്‍ 14ന് 22,360 രൂപയായി ഉയര്‍ന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു.