കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,040 രൂപയിലും ഗ്രാമിന് 2755 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസം ആദ്യത്തില്‍ ഗ്രാമിന് 2740 രൂപയായിരുന്നു വിലയെങ്കിലും പിന്നീട് 2795 വരെ വര്‍ദ്ധിക്കുകയാരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും വില കുറഞ്ഞുവരുന്നത്.