കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. വില പവന് 160 രൂപ കുറഞ്ഞ് 21,200 രൂപയായി. നോട്ട് അസാധുവാക്കലിന് പിന്നാലെ ഒരു മാസത്തിനിടയിലെ വിലയിടിവ് 2280 രൂപയാണ്.
ഒരുമാസത്തിനിടെ വിലയില്‍ 10 ശതമാനത്തിലേറെ ഇടിവാണുണ്ടായിരിക്കുന്നത്. സ്വര്‍ണ വില്‍പന തീരെ കുറഞ്ഞിരിക്കുകയാണ്. കറന്‍സിക്കു പിന്നാലെ സ്വര്‍ണത്തിനായിരിക്കുമോ നിയന്ത്രണമുണ്ടാകുക എന്ന ആശങ്കയാണു വില്‍പനയിലെ മാന്ദ്യത്തിനു മറ്റൊരു കാരണം.
