സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 11,120 രൂപയെന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നിരുന്നത്. ഇതില്‍ നിന്ന് ഒറ്റയടിക്ക് 280 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. വരും ദിവസങ്ങളിലും സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.
ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉപയോഗം വര്‍ദ്ധിച്ചതിനൊപ്പം അന്താരാഷ്ട്ര തലത്തിലെ സംഭവ വികാസങ്ങളും വില കുതിച്ചുകയറാന്‍ ആക്കം കൂട്ടുന്നുണ്ട്. സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത് റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1,312 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ വില. അടുത്ത 12 മാസത്തിനുള്ളില്‍ ഇത് 1400 ഡോളര്‍ വരെയായി ഉയരുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ അനുമാനം. 2011ല്‍ 1923.70 ഡോളര്‍ വരെയായി അന്താരാഷ്ട്ര വിപണിയിലെ വില ഉയര്‍ന്ന ചരിത്രവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിനങ്ങളില്‍ വിലയില്‍ നേരീയ കയറ്റിറങ്ങളുണ്ടായാലും മൊത്തത്തില്‍ വില കൂടുന്നതിലേക്കായിരിക്കും വിപണി നിങ്ങുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
