കൊച്ചി: തുടര്‍ച്ചയായി വില കുറഞ്ഞതോടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. പവന് 21840 രൂപയും ഗ്രാമിന് 2730 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് മാത്രം പവന് 160 രൂപ കുറഞ്ഞിരുന്നു. 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഈ മാസം പകുതി മുതല്‍ സ്വര്‍ണ്ണവില പടിപടിയായി കുറയുകയാണ്. ഇതിന് മുമ്പ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വില ഇത്രയും കുറഞ്ഞത്. ആഗോള വിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര മാര്‍ക്കറ്റിലും വില കുറയാന്‍ ഇടയാക്കിയിരുന്നത്. 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,274 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് 1,295 ഡോളറായിരുന്നു. ഒറ്റ ദിവസം കൊണ്ട് 19 ഡോളറിന്റെ കുറവുണ്ടായി. വില കുറയുന്നതോടെ സംസ്ഥാനത്തെ സ്വര്‍ണ്ണക്കടകളിലും നല്ല തിരക്കുണ്ട്.