അന്താരാഷ്‌ട്ര തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണ്ണം വിറ്റഴിക്കുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണമാകുന്നതെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.
ന്യൂയോര്ക്ക്: സ്വര്ണം വാങ്ങാന് ഉദ്ദേശിക്കുന്നവര്ക്ക് ആശ്വാസം പകരുന്ന നാളുകളാണ് വരാനിരിക്കുന്നതെന്ന് സൂചനകള്. അന്താരാഷ്ട്ര വിപണിയില് സ്വര്ണ്ണവില കഴിഞ്ഞ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു.
അന്താരാഷ്ട്ര തലത്തില് നിക്ഷേപകര് സ്വര്ണ്ണം വിറ്റഴിക്കുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണമാകുന്നതെന്നാണ് സാമ്പത്തിക വിദഗ്ദര് പറയുന്നത്. ഒപ്പം കഴിഞ്ഞ ആറുമാസമായുണ്ടായിരുന്ന ഇടിവിനെ അതിജീവിച്ച് ഡോളറും കരുത്താര്ജ്ജിക്കുകയാണ്. കേരളത്തില് മേയ് മാസത്തില് സ്വര്ണ്ണവില പവന് 23,400 രൂപ വരെ ഉയര്ന്നിരുന്നു. ഇതില് നിന്ന് 720 രൂപ ഒരു മാസം കൊണ്ട് കുറഞ്ഞു. കഴിഞ്ഞ ദിവസം 22,680 രൂപയ്ക്കാണ് സംസ്ഥാനത്ത് സ്വര്ണ്ണവ്യാപാരം നടന്നത്.
