കാര്‍ഡ് ഇടപാടുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളാണ് വലിയൊരു ശതമാനം ഉപഭോക്താക്കളെയും വ്യാപാരികളെയും ഇതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നതെന്നാണ് ധനമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്. കാര്‍ഡ് സ്വീകരിക്കുന്ന വ്യാപാരികള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിക്കുന്ന പദ്ധതിയും വൈകാതെ പുറത്തുവരും. ഇതിന് മുന്നോടിയായാണ് ചെറിയ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് എടുത്തുകളയാനുള്ള തീരുമാനം. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് പോലുള്ള ദൈനംദിന ഇടപാടുകള്‍ക്ക് പോലും കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കം. മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് 10 ലക്ഷം കാര്‍ഡ് സ്വൈപിങ് യന്ത്രങ്ങള്‍ കൂടി സജ്ജീകരിക്കണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.