രാജ്യത്ത് പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടി നല്‍കിയേക്കുമെന്ന് സൂചന. അവശ്യ സേനവങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ട സമയപരിധി ഇന്ന് രാത്രി അവസാനിക്കാതിരിക്കെ, സമയം നീട്ടി നല്‍കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്. ജനങ്ങളുടെ ബുദ്ധിമുട്ടിന് ഇതുവരെ കാര്യമായ പരിഹാരമുണ്ടാവാതിരിക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സമയം നീട്ടുന്ന കാര്യം ആലോചിക്കുന്നത്. ഇന്ന് വൈകുന്നേരം തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വെ, സര്‍ക്കാര്‍ ബസ് ടിക്കറ്റ് കൗണ്ടറുകള്‍, ഡോക്ടറുടെ കുറിപ്പോടെ മരുന്ന വാങ്ങുന്നതിന്, സംസ്ഥാന-കേന്ദ്ര സര്‍ക്കാറുടെ ഉടമസ്ഥതയിലുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, പാചക വാതക സിലിണ്ടറുകള്‍ വാങ്ങുന്നതിന് തുടങ്ങിയ സ്ഥലങ്ങളില്‍ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുന്ന സമയ പരിധിയായിരിക്കും വര്‍ദ്ധിപ്പിക്കുക.
