ഹോര്‍ളിക്സ് ബ്രാന്‍റ് വില്‍ക്കാന്‍ തീരുമാനിച്ച് ഉടമകളായ ഗ്ലാക്‌സോ സ്മിത് ക്ലൈന്‍ (ജിഎസ്കെ)
മുംബൈ: ഹോര്ളിക്സ് ബ്രാന്റ് വില്ക്കാന് തീരുമാനിച്ച് ഉടമകളായ ഗ്ലാക്സോ സ്മിത് ക്ലൈന് (ജിഎസ്കെ). ലോകോത്തര ഭക്ഷണ നിര്മ്മാതാക്കളായ ജിഎസ്കെ ബ്രിട്ടണ് ആസ്ഥാനമായാണ് പ്രവര്ത്തിക്കുന്നത്. സ്വിസ് ഫാര്മസ്യൂട്ടികല് കമ്പനിയായ നോവര്ട്ടിസുമായി 2015 മുതല് കണ്സ്യൂമര് ഹെല്ത്ത് കെയര് ബിസിനസില് പങ്കാളിയാണ്.
ഇതിനാല് തന്നെ കമ്പനിയെ സംബന്ധിച്ച് മൂന്ന് വര്ഷം ഏറെ പ്രയാസമേറിയതായിരുന്നു. കമ്പനിയുടെ 36.5 ശതമാനം ഓഹരികള് വാങ്ങുന്നതിന് പണം കണ്ടെത്തുവാനാണ് ലാഭത്തിലുള്ള ഹോര്ലിക്സ് വില്ക്കുന്നതിന് ഇവര് തയ്യാറായത്. 13ബില്യണ് യുഎസ് ഡോളറാണ് ഓഹരി വാങ്ങുന്നതിന് ആവശ്യമായി വരിക.
ദന്താരോഗ്യത്തിനും ഒടിസിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കമ്പനി ഇപ്പോള് ഉദ്ദേശിക്കുന്നത്. ഇതോടെ സെന്സൊഡൈന് ടൂത്ത് പേസ്റ്റ്, ഇനോ അന്റാസിഡ്, വേദന സംഹാരിയായ പനാഡോള് ഗുളികകള്, മസ്സില് ബാമായ വോള്ടേറണ് എന്നിവയുടെ നിയന്ത്രണവും ഗ്ലാക്സോ സ്മിത് ക്ലൈന് വില്ക്കും. ഹോര്ലിക്സ് പാനീയം അടക്കമുള്ള ഹോര്ളിക്സ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ
