ചരക്ക് സേവന നികുതി ബില്ലിന് അന്തിമ രൂപം നൽകാൻ കഴിഞ്ഞ ദിവസം തുടങ്ങിയ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് അവസാനിക്കും. നികുതി പിരിവ് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇന്നും ചർച്ചയാകും. ഒന്നരക്കോടിയിൽ താഴെ വാര്‍ഷിക വിറ്റുവരവുള്ളവരുടെ നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തണമെന്ന ആവശ്യത്തിൽ പല സംസ്ഥാനങ്ങളിലേയും ധനമന്ത്രിമാര്‍ ഉറച്ചു നിൽക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കടുംപിടിത്തം ഉപേക്ഷിച്ചില്ലെങ്കിൽ കരട്ബിൽ കൗൺസിൽ കടക്കില്ലെന്ന് ഇന്നലെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കിയ നടപടി സംസ്ഥാനങ്ങളുടെ വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചെന്ന ആരോപണവും യോഗത്തിൽ ചർച്ചയാകും.