ദില്ലി: നവംബര്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ കുറവ്. ഒക്ടോബറില്‍ 83,000 കോടി വരുമാനമായി ലഭിച്ച സ്ഥാനത്ത് നവംബറിലേക്ക് വന്നപ്പോള്‍ വരുമാനം 80,000 കോടിയായി കുറഞ്ഞു. 

ഡിസംബര്‍ മാസത്തില്‍ 25-ാം തീയതി വരെ 80,808 രൂപ ജിഎസ്.ടി വരുമാനമായി ലഭിച്ചിട്ടുണ്ട് ധനകാര്യവകുപ്പിന്റെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ജി.എസ്.ടി നടപ്പാക്കിയ ജൂലൈ മാസത്തില്‍ വരുമാനം 95,000 കോടി രൂപയായിരുന്നു. ആഗസ്റ്റില്‍ ഇത് 91,000 കോടിയായി കുറഞ്ഞു. സെപ്തംബറില്‍ 92,150 കോടിയും ഒക്ടോബറില്‍ 83,000 കോടിയുമായി.