ന്യൂഡല്‍ഹി: ചരക്ക് സേവനനികുതി കൗൺസിലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നികുതി നിരക്ക് അടക്കമുള്ള കാര്യങ്ങൾ കൗൺസിൽ തീരുമാനിക്കും. കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‍ലിയാണ് കൗൺസിൽ അധ്യക്ഷൻ. സംസ്ഥാന ധനമന്ത്രിമാരാണ് അംഗങ്ങൾ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ഹയർ എജ്യുക്കേഷൻ ഫിനാൻസിംഗ് ഏജൻസിക്കും അംഗീകാരം നൽകി. 2000 രൂപയുടെ അംഗീകൃത മൂലധനമുള്ള ഏജൻസിയിൽ 1,000 കോടി രൂപ കേന്ദ്രസർക്കാരിന്‍റേതാണ്. വായ്പയായാണ് ധനസഹായം നൽകുന്നത്. പയറുവർ‍ഗങ്ങളുടെ സംഭരണം എട്ട് ലക്ഷം ടണ്ണിൽ നിന്ന് 20 ലക്ഷം ടണ്ണാക്കാനാകും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു