അഭിപ്രായ ഭിന്നത തുടരുന്ന സാഹചര്യത്തിലും ഏപ്രില്‍ 1 നും സെപ്റ്റംബര്‍ 16നും ഇടയില്‍ ജിഎസ്ടി നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള തര്‍ക്കങ്ങള്‍ക്ക് പുറമെ പുതിയ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സംസ്ഥാനങ്ങളുടെ ആരോപണം.. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ സമവായമുണ്ടാക്കാനാകുമെന്ന പ്രതീക്ഷ കഴിഞ്ഞ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി പങ്കുവച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക്കിന് പങ്കെടുക്കാനാകാത്തതിനാല്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.