Asianet News MalayalamAsianet News Malayalam

ജ്വല്ലറികള്‍ക്കും ചെറുകിടസ്ഥാപനങ്ങള്‍ക്കും ജിഎസ്ടി ഇളവ്

GST Rates lowers in jwellery
Author
First Published Oct 6, 2017, 6:39 AM IST

തിരുവനന്തപുരം: ഒരുകോടി വിറ്റുവരവുളള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് ജിഎസ്ടി ഇളവ്. ഇവര്‍ 3 മാസത്തിനിടെ റിട്ടേൺ സമര്‍പ്പിച്ചാല്‍ മതിയെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ജ്വല്ലറികള്‍ക്കും ജിഎസ്ടിയില്‍  ഇളവ് നല്‍കി. 2 ലക്ഷം രൂപ വരെയുളള  ആഭരണങ്ങള്‍ വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡ് വേണ്ട. അതേസമയം കയറുല്‍പ്പന്നങ്ങള്‍ക്ക് 5% നികുതി ഏര്‍പ്പെടുത്തിയെന്നും തോമസ് ഐസക് പറഞ്ഞു.

സ്വര്‍ണ രത്ന വ്യാപാാരികള്‍ക്കും ഇളവ്. ഇവരെ കളളപ്പണനിരോധന നിയമത്തില്‍ നിന്നും ഒഴിവാക്കി. കയറുല്‍പ്പന്നങ്ങള്‍ക്കും വില കുറയും. കയറുല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കും.

ഹോട്ടല്‍ ജിഎസ്ടിയുടെ ആശങ്ക പരിഹരിക്കാന്‍ കമ്മറ്റി രൂപീകരിക്കും. 10 ദിവസത്തിനകം കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. നോൺ എ സി ഹോട്ടലുകളുടെയും ജിഎസ്ടി കുറയും. കൂടാതെ എസി ഹോട്ടലുകളുടെ ജിഎസ്ടി 18% നിന്നും 12 ആക്കാന്‍ കമ്മറ്റി രൂപികരിക്കും. ഗൃഹോപകരണങ്ങളുടെ വിലയും കുറയുമെന്നും മന്ത്രി അറിയിച്ചു

 

 

 

Follow Us:
Download App:
  • android
  • ios