ഓഗസ്റ്റിൽ കേന്ദ്രസര്‍ക്കാരിന്റെ ജി.എസ്.ടി വരുമാനം ഇടിഞ്ഞു. ജൂലൈയിൽ 94,063 കോടി രൂപയായിരുന്നത് 90,669 കോടിയായാണ് കുറഞ്ഞത്. 68.20 ലക്ഷം നികുതി ദായകരിൽ 37.63 ലക്ഷം പേര്‍ മാത്രമാണ് റിട്ടേൺ സമര്‍പ്പിച്ചതെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ പിരിക്കുന്ന സെസിൽ നിന്നുള്ള വരുമാനം ജൂലൈയിൽ 7198 കോടി രൂപയായിരുന്നത് ഓഗസ്റ്റിൽ 7828 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.