ഐഡിഎസ് പദ്ധതിയുടെ അവസാന ദിനമായ സെപ്റ്റംബര്‍ മുപ്പതിനാണ് മഹേഷ് ഷാ ആദായത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ പദ്ധതി വ്യവസ്ഥപ്രകാരം നികുതിയുടെ ആദ്യഗഡുവായ 975 കോടി നവംബര്‍ 30ന് അകം അടച്ചില്ല. ഇതേത്തുടര്‍ന്നാണ് ഇയാളുടെ ആദായം കള്ളപ്പണമായി പ്രഖ്യാപിച്ചത്. ഇതോടെ മഹേഷ് ഷാ ഒളിവില്‍ പോയിരിക്കുകയാണ്. 

ആദായ നികുതി വകുപ്പ്  മഹേഷ് ഷായുടെ സ്ഥാപനങ്ങളിലും വീടുകളിലും  പരിശോധന ആരംഭിച്ചു. ഇതോടെ ഷാ ഒളിവില്‍ പോയിരിക്കുകയാണ്. ഇത്രയും തുക ഷായുടെ മാത്രമാകാന്‍ വഴിയില്ലെന്നും ബിനാമി പണമാകാനാണ് സാധ്യതയുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അഹമ്മദാബാദിലെ പഴയ കെട്ടിടത്തിലെ ഫഌറ്റിലായിരുന്നു മഹേഷ് ഷാ താമസിച്ചിരുന്നത്. ഇയാള്‍ ജോലിക്ക് പോയിരുന്നത് ഓട്ടോറിക്ഷയിലായിരുന്നുവത്രേ. മൂന്ന് ലക്ഷമാണ് ഷാ തന്റെ വാര്‍ഷിക വരുമാനമായി കാണിച്ചിരുന്നത്. ഭൂമിയിടാപാട് ഡീലറായിരുന്നു ഇയാളെന്നും ഷാ പല ഉന്നതരുടെയും ബിനാമിയാണെന്നും ആക്ഷേപമുണ്ട്.