ഹരീഷ് മന്‍വാനി ടാറ്റാ സണ്‍സിലേക്ക് വന്നേക്കുമെന്ന വിവരം ബ്രിട്ടീഷ് ചാനലായ സ്‌കൈ ന്യൂസാണ് പുറത്തുവിട്ടത്. 38 വര്‍ഷം യൂനി ലിവറിനൊപ്പം പ്രവര്‍ത്തിച്ച മന്‍വാനി ഹിന്ദുസ്ഥാന്‍ യുനീലിവര്‍ സിഒഒ ആയിരിക്കെയാണ് വിരമിച്ചത്്. എങ്കിലും മന്‍വാനി നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ബോര്‍ഡുകളിലുണ്ട്. കമ്പനിയുടെ രാജ്യാന്തര ബിസിനസ് ഇടപാടുകളായിരുന്നു മന്‍വാരി കൈകാര്യം ചെയ്തിരുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.