സുരക്ഷ മുന്‍നിര്‍ത്തിയുള്ള വിവിധ പ്രവൃത്തികള്‍ക്കുവേണ്ടി 1,19,183 കോടി ആവശ്യപ്പെട്ടാണ് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിക്ക് കത്തെഴുതിയത്. ആവശ്യം നിരസിച്ച ധനമന്ത്രാലയം പണം സ്വയം കണ്ടെത്താനാണ് റെയില്‍വേയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ 25 ശതമാനം തുക ധനമന്ത്രാലയം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ യാത്രാക്കാര്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധനവിന് അനുകൂലമായ അഭിപ്രായമല്ല റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനുള്ളത്. എ.സി ക്ലാസുകളിലെ ടിക്കറ്റ് ഇപ്പോള്‍ തന്നെ വര്‍ദ്ധിപ്പിച്ച നിരക്കിലാണുള്ളത്. എന്നാല്‍ നിരക്ക് വര്‍ധനവല്ലാതെ മറ്റ് വഴിയില്ലെന്ന അവസ്ഥയിലാണ് റെയില്‍വേ ഇപ്പോള്‍. സ്ലീപ്പര്‍, സെക്കന്റ് ക്ലാസ്, തേര്‍ഡ് എ.സി എന്നിവയിലെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനും സെക്കന്റ് എ.സിയിലും ഫസ്റ്റ് എ.സിയിലും നാമമാത്ര വര്‍ദ്ധനവ് കൊണ്ടുവരാനുമാണ് സാധ്യത.