ദില്ലി: പുതിയ ആപ്പുമായി എസ്ബിഐ. എസ്ബിഐയില്‍ അക്കൗണ്ടുള്ള വ്യക്തികള്‍ക്കാണ് ഈ ആപ്പ് ഉപകാരപ്പെടുക. 'നോ-ക്യൂ ആപ്പ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുവഴി ബാങ്കിലെത്തി ഇനി ക്യൂ നില്‍ക്കേണ്ടി വരില്ല. ചെക്ക് ഡെപ്പോസിറ്റ്, പണം അടയ്ക്കല്‍, പിന്‍വലിക്കല്‍, ഡിഡി, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ലോണ്‍ അക്കൗണ്ട് തുടങ്ങല്‍ തുടങ്ങിയ സേവനങ്ങളും ആപ്പിലൂടെ ബുക്ക് ചെയതു സ്വന്തമാക്കാം. 

ആപ്പിലൂടെ വെര്‍ച്വല്‍ ടോക്കണ്‍ എടുത്താല്‍ യഥാസമയം വരിയുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിഞ്ഞുകൊണ്ടിരിക്കാം. ബ്രാഞ്ചിലെത്താതെ തന്നെ ആപ്പിലൂടെ ബുക്ക് ചെയ്ത് ടോക്കണ്‍ നേടാം. നിങ്ങളുടെ ഊഴമെത്താന്‍ എത്ര സമയം വേണ്ടിവരുമെന്നും ആപ്പ് പറഞ്ഞുതരുമെന്ന് ചുരുക്കം. ആപ്പിലൂടെ ടോക്കണ്‍ എടുത്താല്‍ നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് സമയം ക്രമീകരിക്കാനും സാധിക്കും.