മുംബൈ: സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് പ്രമുഖ നിര്‍മ്മാതാക്കളായ പുഞ്ച് ലോയിഡിനെതിരെ  നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍നെ (എന്‍സിഎല്‍ടി)  സമീപിച്ചു.  825 കോടി രൂപയാണ് കമ്പനി ബാങ്കിന് നല്‍കാനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും (എസ്ബിഐ) കമ്പനി പണം നല്‍കാനുണ്ട്. എന്നാല്‍, കടബാധ്യത തീര്‍ക്കാന്‍ ഏത് കമ്പനിക്കും 180 ദിവസം നല്‍കണമെന്ന ആര്‍ബിഐയുടെ പുതിയ നിയമത്തിന്‍റെ ചുവടുപിടിച്ച്  പുഞ്ച് ലോയിഡിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കാന്‍ എസ്ബിഐ തയ്യാറായില്ല. നാഷണല്‍ കമ്പനി ട്രൈബൂണലില്‍ കമ്പനിയ്ക്കെതിരെ പാപ്പരത്ത നടപടികളെടുക്കാന്‍ ഐസിഐസിഐ ബാങ്ക് ആവശ്യപ്പെട്ടതിന് പിന്നാലെ പുഞ്ച് ലോയിഡിന്‍റെ ഫോറന്‍സിക്ക് ഓഡിറ്ററായി ടി ആര്‍ ഛദ്ദയെ ഐസിഐസിഐ ബാങ്ക് നിയമിച്ചു.