പ്രമുഖ ധനഇടപാട് സ്ഥാപനമായ ഐസിഎല്‍ ക്രഡിറ്റ് ലീസിങ് കമ്പനി ഇനി മുതല്‍ ഐസിഎല്‍ ഫിന്‍ കോര്‍പ്പ് ലിമിറ്റഡ് എന്നാകും അറിയപ്പെടുക.

പുതിയ പേര് പ്രഖ്യാപിക്കുന്ന ചടങ്ങ് ചടങ്ങ് തൃശൂര്‍ എം.പി സി.എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ലോഗോയുടെ പ്രകാശനം ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ നിര്‍വ്വഹിച്ചു. മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ഐസിഎല്‍ ഗ്രൂപ്പ് എംഡി കെ.ജി അനില്‍ കുമാര്‍, ചെയര്‍മാന്‍ കെ.കെ വില്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.