സ്ഥാപനങ്ങളെല്ലാം ജീവനക്കാരില്‍ നിന്ന് ശമ്പളത്തിന്റെ ആദായ നികുതി കൃത്യമായി ഈടാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാറിലേക്ക് അടയ്‌ക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഈ പണം ഉപയോഗിക്കുകയായിരുന്നു
ദില്ലി: പ്രമുഖ കമ്പനികള് നടത്തിയ 3200 കോടിയുടെ നികുതി വെട്ടിപ്പ് ആദായ നികുതി വകുപ്പ് പിടികൂടി. ജീവനക്കാരുടെ ശമ്പളത്തില് നിന്ന് നിന്ന് ആദായ നികുതി വിഹിതം (റ്റി.ഡി.എസ്) ഈടാക്കിയ ശേഷം ഇത് സര്ക്കാറിലേക്ക് അടയ്ക്കാത്ത വന്കിട കമ്പനികള് ഉള്പ്പെടെയുള്ളവരാണ് വലയിലായത്.
2017 ഏപ്രില് മുതല് 2018 മാര്ച്ച് വരെയുള്ള കണക്കുകളാണ് പരിശോധിച്ചത്. സ്ഥാപനങ്ങളെല്ലാം ജീവനക്കാരില് നിന്ന് ശമ്പളത്തിന്റെ ആദായ നികുതി കൃത്യമായി ഈടാക്കിയിരുന്നു. എന്നാല് സര്ക്കാറിലേക്ക് അടയ്ക്കാതെ സ്വന്തം ആവശ്യങ്ങള്ക്കായി ഈ പണം ഉപയോഗിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. സ്ഥാപനങ്ങള്ക്കെതിരെ നിയമനടപടികള് ആരംഭിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങള്ക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ആദായ നികുതി നിയമപ്രകാരം സ്ഥാപനങ്ങളിലെ ഉത്തരവാദപ്പെട്ടവര്ക്ക് മൂന്ന് മാസം മുതല് ഏഴ് വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
എന്നാല് ഇതൊരു വ്യാപക തട്ടിപ്പല്ലെന്നും സ്ഥിരമായി നടത്തുന്ന പരിശോധനയില് കണ്ടെത്തിയതാണന്നുമാണ് ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര് പറയുന്നത്. ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ആദായ നികുതി വിഹിതം തൊഴിലുടമയാണ് ഈടാക്കി സര്ക്കാറിലേക്ക് അടയ്ക്കുന്നത്. ഇത്തരത്തില് ഈടാക്കുന്ന പണം എല്ലാ മൂന്ന് മാസം കൂടുമ്പോഴും സര്ക്കാറിലേക്ക് അടയ്ക്കുകയും അതിന് റിട്ടേണ് ഫയല് ചെയ്യുകയുമാണ് സ്ഥാപനങ്ങള് ചെയ്യുന്നത്.
