നിര്‍മ്മാണ, ഘനന, മൂലധന മേഖലകളിലെല്ലാം തകര്‍ച്ച നേരിട്ടതാണ് ഓഗസ്റ്റിലെ വ്യാവസായിക വളര്‍ച്ചാ നിരക്ക് 0.7 ശതമാനത്തില്‍ ഒതുക്കിയത്. ഐഐപിയുടെ 75 ശതമാനവും കൈയ്യാളുന്ന നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച ഓഗസ്റ്റില്‍ വെറും 0.3 ശതമാനം മാത്രമാണ്. ഒരു വര്‍ഷം മുമ്പ് 6.6 ശതമാനം വളര്‍ച്ച കൈവരിച്ച സ്ഥാനത്താണിത്. ഖനന മേഖലയിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ ഇടിവുണ്ടായി. മൂനധന മേഖലയിലെ ഇടിവ് 22.3 ശതമാനമാണ്. 21.3 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ നിരക്ക്. വായ്പാ പലിശ നിരക്ക് കുറച്ച റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തിലാണ് വ്യവസായ മേഖലയുടെ ഇനിയുള്ള പ്രതീക്ഷ. ഐഐപിയുടെ തകര്‍ച്ച കൂടി പരിഗണിച്ചാണ് പുതുയായി രൂപീകരിച്ച ധനനയ സമിതി പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ആനുകൂല്യം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയ്യാറായാല്‍ വ്യവസായ വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.