നാലാം ത്രൈമാസത്തില്‍ 7.7 ശതമാനമാണ് വളര്‍ച്ച
ദില്ലി: ജിഡിപിയില് ജനുവരി മുതല് മാര്ച്ച് വരെയുളള നാലാം ത്രൈമാസത്തില് 7.7 ശതമാനം വളര്ച്ച നേടിയതായി കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ്. രാജ്യം വളരെ ഉയര്ന്ന സാമ്പത്തിക ശക്തിയായി വളരുന്നതിന്റെ സൂചനയാണിതെന്നും അവര് അറിയിച്ചു.
ഇതോടെ ഇന്ത്യ ചൈനയെ അവസാന ത്രൈമാസ വളര്ച്ചയില് മറികടന്നു. ചൈനയുടെ ജനുവരി മുതല് മാര്ച്ച് വരെയുളള ത്രൈമാസ വളര്ച്ച 6.8 ശതമാനം മാത്രമാണ്. എന്നാല് മാര്ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്ഷത്തില് ഇന്ത്യയുടെ വളര്ച്ച നിരക്ക് 6.7 ശതമാനമാണ്. 2016 -17 വര്ഷത്തില് വാര്ഷിക ജിഡിപി നിരക്ക് 7.1 ശതമാനമായിരുന്നു. 2016-17 ലെ മികച്ച വളര്ച്ച നിരക്കില് നിന്ന് ജിഡിപി കുറഞ്ഞതായി ഇതോടെ വ്യക്തമായി. അവസാന പാദത്തില് വളര്ച്ചയുടെ പാതയില് തിരികെയെത്തിയെങ്കിലും വാര്ഷിക വളര്ച്ചയില് ജിഡിപി തളര്ന്നു.
ഉല്പ്പാദന മേഖലയ്ക്കുണ്ടായ 9.1 ശതമാനത്തിന്റെ വളര്ച്ചയാണ് അവസാന ത്രൈമാസത്തില് ഇന്ത്യയുടെ നില മെച്ചപ്പെടുത്തിയത്. കഴിഞ്ഞവര്ഷം ഇത് 6.1 ശതമാനമായിരുന്നു. ഫാം സെക്റ്ററും വളര്ച്ചയോടെ മുന്നിലേക്കെത്തി. 4.5 ശതമാനമാണ് ഫാം സെക്റ്ററില് നിന്നുളള വളര്ച്ച. സര്ക്കാരിന്റെ ഹൈവേ വികസനവും നിര്മ്മാണ മേഖലയില് കണ്ടുവരുന്ന മുന്നേറ്റവും ഈ മേഖലയുടെ വളര്ച്ച രണ്ടക്കത്തിലെത്തിച്ചു. 11.5 ശതമാനമാണ് നിര്മ്മാണ മേഖലയിലെ വളര്ച്ച.
