മൈനസ് രണ്ടിനും 19 ശതമാനത്തിനുമിടയിലാണ് ഈ മേഖലയിലേക്കുളള വായ്പ വിതരണം

ദില്ലി: പഞ്ചസാര, പെട്രോകെമിക്കല്‍സ്, പെട്രോളിയം, സിമന്‍റ്, അടിസ്ഥാന ലോഹ വ്യവസായങ്ങള്‍, ലോഹ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയിലേക്കുളള 2017-18 സാമ്പത്തിക വര്‍ഷത്തെ ബാങ്ക് വായ്പ വിതരണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. മൈനസ് രണ്ടിനും 19 ശതമാനത്തിനുമിടയിലാണ് ഈ മേഖലയിലേക്കുളള വായ്പ വിതരണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 

ഏതെങ്കിലുമൊരു വ്യവസായ മേഖലയിലേക്കുളള വായ്പ വിതരണവിഹിതം പൂജ്യത്തിന് താഴെ പോവുന്ന അവസ്ഥയുണ്ടായാല്‍ അത് വ്യവസായ മേഖലയുടെ നിര്‍ജീവ അവസ്ഥയുടെ സൂചനയാണ്. ഇങ്ങനെയുണ്ടായാല്‍ നിഷ്ക്രിയ ആസ്തികള്‍ വലിയ അളവില്‍ ആ മേഖലയില്‍ കുന്നുകൂടുന്നുവെന്നാണ് ലഭിക്കുന്ന സൂചന. സമ്പദ് വ്യനവസ്ഥയ്ക്ക് ദോഷകരമായ തരത്തിവുളള വായ്പ വിതരണ സംവിധാനങ്ങള്‍ രാജ്യത്ത് ശക്തിപ്രാപിക്കുന്നതിന്‍റെ സൂചനകൂടിയാണിത്.

പണവിതരണത്തിലും കൈമാറ്റത്തിലും ബാങ്കുകള്‍ക്ക് വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്ന അവസ്ഥയാണിത്. ബാങ്കുകളുടെ വായ്പ വിതരണ നയത്തെ കിട്ടാക്കടങ്ങളും അഴിമതിയും നിഷ്ക്രിയ ആസ്തികളും വിര്‍പ്പുമുട്ടിക്കുന്നതിനിടെയാണ് റിസര്‍വ് ബാങ്കിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.