മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നേട്ടം തുടരുന്നു. രൂപ ഡോളറിനെതിരെ 30 മാസത്തെ ഉയരത്തിലാണ്. രാവിലെ ഡോളറൊന്നിന് 63.31 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്‌ക്ക് കരുത്തായത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപത്തിനെത്തിയതും രൂപയെ തുണച്ചു. ഡോളറിന്‍റെ ദുര്‍ബലാവസ്ഥ മുതലെടുത്ത് ചില വിദേശ കറന്‍സികള്‍ നേട്ടമുണ്ടാക്കിയതും രൂപയുടെ നേട്ടത്തില്‍ നിഴലിക്കുന്നുണ്ട്. നിലവില്‍ ഏഴ് പൈയുടെ ഉയര്‍ച്ചയോടെ 63.33 രൂപയിലാണ് വിനിമയം.