കൊച്ചി: കേരളത്തില്‍ നിന്നു ഗള്‍ഫ് മേഖലയിലേയ്ക്ക് ഇന്‍ഡിഗോ മൂന്നു പ്രതിദിന സര്‍വീസുകള്‍ കൂടി തുടങ്ങും. തിരുവനന്തപുരത്തു നിന്നു ഷാര്‍ജയിലേക്കും കോഴിക്കോട്ടു നിന്നു ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേയ്ക്കുമാണ് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍. കോഴിക്കോട്ടുനിന്നുള്ള സര്‍വീസുകള്‍ മാര്‍ച്ച് 20 മുതലും തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് ഏപ്രില്‍ എട്ടുമുതലും തുടങ്ങും.

തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു ഷാര്‍ജയിലേക്കും തിരിച്ചുമുള്ള നിരക്കുകള്‍ 8999 രൂപ മുതലും കോഴിക്കോട്-മസ്‌കറ്റ് നിരക്കുകള്‍ 12,999 രൂപ മുതലും ആരംഭിക്കും.