Asianet News MalayalamAsianet News Malayalam

ഇന്‍ഫോസിസിന്റെ തലപ്പത്ത് അഴിച്ചുപണി; പുതിയ മൂന്നു പ്രസിഡന്റുമാര്‍

Infosys Names Three New Presidents in Top-Level Reshuffle
Author
First Published Apr 15, 2016, 7:49 AM IST

മുംബൈ: സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസിന്റെ തലപ്പത്തേക്ക് പുതുതായി മൂന്നു പേര്‍ കൂടി എത്തുന്നു. മോഹിത് ജോഷി, രവി കുമാര്‍ എസ്. സന്ദീപ് ദദ്‌ലാനി എന്നിവര്‍ കമ്പനിയുടെ പുതിയ പ്രസിഡന്റുമാരാകും. നേരത്തെ മൂന്നു പേരും എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റുമാരായിരുന്നു.

ഇന്‍ഫോസിസ് മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ട ദിവസം തന്നെയാണു തലപ്പത്തേക്കു പുതിയ പ്രസിന്റുമാരുടെ പ്രഖ്യാപനം. ഇന്‍ഫോസിസ് ഫിനാന്‍ഷ്യല്‍ ഡിവിഷന്റെ മേധാവിയായിരുന്നു മോഹിത് ജോഷി. രവി കുമാര്‍ ചീഫ് ഡെലിവറി ഓഫിസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. റീടെയ്ല്‍, കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ഗ്രൂപ്പ്, ലൊജിസ്റ്റിക്സ്, ഓട്ടോമോട്ടിവ് വിഭാഗങ്ങളുടെ മേധാവിയായിരുന്നു സന്ദീപ് ദദ്‌ലാനി. 

ഇന്‍ഫോസിസിന് നിലവില്‍ 13 എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റുമാരാണുള്ളത്. 

Follow Us:
Download App:
  • android
  • ios