ബംഗലൂരു: സൈറസ് മിസ്‌ത്രിയെ ടിസിഎസ് ചെയര്‍മാന്‍ സ്ഥാനത്ത് ടാറ്റ ഗ്രൂപ്പ് നിന്ന് നീക്കി. ഇസ്ഹാത്ത് ഹുസൈനാണ് പുതിയ ചെയര്‍മാന്‍. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മിസ്‌ത്രിയെ ടാറ്റ സണ്‍സ് ബോര്‍ഡ് കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. മിസ്‌ത്രിയെ ഗ്രൂപ്പില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

Add Asianetnews as a Preferred SourcegooglePreferred

ഇസ്ഹാത്ത് ഹുസൈന്‍ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളായ ടാറ്റ സ്കൈയുടെയും വോള്‍ട്ടാസിന്റെയും ചെയര്‍മാനാണ്. ടാറ്റ ഗ്രൂപ്പില്‍ ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്ന കമ്പനിയാണ് ടിസിഎസ്.