ഇന്ത്യയില്‍ നിലവിലുള്ള പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ദില്ലിയില്‍ നടക്കുന്ന സാന്പത്തിക വിദഗ്ദരുടെ ഉച്ചകോടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചില പൊതുമേഖലാ ബാങ്കുകളെ ഏകീകരിക്കുന്നത് അവയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. ഇന്ത്യന്‍ സാന്പത്തിക വ്യവസ്ഥയുടെ മുക്കാല്‍ പങ്കും വഹിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ ഭൂരിഭാഗം ഓഹരികള്‍ വിറ്റഴിക്കുക പ്രാവര്‍ത്തികമല്ലെന്നും ധനമന്ത്രി.ഏടഠ വരുന്നതോടെ നികുതി നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്ന കാര്യം ആലോചനയിലില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.
Latest Videos
