ഒരു ലക്ഷം രൂപയുടേതാണ് ഇന്‍ഷറന്‍സ് പരിരക്ഷ
ദില്ലി: അപകട ഇന്ഷറന്സ് പരിരക്ഷ കൂടി ഉള്പ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ജന് ധന് യോജന പദ്ധതി കൂടുതല് ആകര്ഷകമാക്കാന് കേന്ദ്രസര്ക്കാര് ആലോചന. ജന് ധന് യോജന അക്കൗണ്ട് ഗുണഭോക്താക്കളായിട്ടുളള എല്ലാവര്ക്കും സൗജന്യം അപകട ഇന്ഷറന്സ് നല്കാനാണ് സര്ക്കാര് ആലോചന.
നിലവില് പദ്ധതിയുടെ ഭാഗമായി ലൈഫ് - അപകട ഇന്ഷറന്സ് ഉള്ളവര്ക്ക് ഇതിന് പുറമേ ഇരട്ടി സംരക്ഷണം എന്ന നിലയ്ക്ക് പുതിയ ഇന്ഷറന്സും ലഭിക്കും. നിലവില് 320 മില്യണ് ജന് ധന് അക്കൗണ്ട് ഉടമകള് രാജ്യത്തുണ്ട്. നിലവില് ജന് ധന് അക്കൗണ്ട് ഉള്ളവര്ക്ക് 30,000 രൂപയുടെ ലൈഫ് ഇന്ഷറന്സ് പരിരക്ഷയും റുപേ ഡെബിറ്റ് കാര്ഡുമുണ്ട്.
ഇവരില് 240 മില്യണ് ഗുണഭോക്താക്കള്ക്ക് നിലവില് അപകട ഇന്ഷറന്സ് പരിരക്ഷയുണ്ട്. ഒരു ലക്ഷം രൂപയുടേതാണ് ഇന്ഷറന്സ് പരിരക്ഷ. ഈ അപകട ഇന്ഷറന്സ് പരിരക്ഷ എല്ലാ ജന് ധന് അക്കൗണ്ട് ഉടമകളിലേക്കും വ്യാപിപ്പിക്കുന്നതാണ് ഇപ്പോള് പ്രധാനമന്ത്രി പരിഗണിക്കുന്നത്.
