ജ്വല്ലറികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കടകളിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ച് കളയാനുള്ള ശ്രമങ്ങളാണ് കടകള്‍ നടത്തുന്നത്. നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ വന്‍ തുകയ്ക്കുള്ള കച്ചവടമാണ് സ്വര്‍ണ കടകളില്‍ നടന്നത്. ഇരട്ടിയോളം വില നല്‍കിയാണ് പലരും കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണ്ണം വാങ്ങിയത്. പല കടകളിലും നവംബര്‍ എട്ടിന് ശേഷമുള്ള ദിവസങ്ങളില്‍ വന്‍ തുകയ്ക്കുള്ള വ്യാപാരം നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ സ്വര്‍ണ്ണം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ആദായ നികുതി വകുപ്പ് നടത്തുന്നത്. ഇത് തടയാനാണ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ മായ്ച്ച് കളയുന്നത്. അന്വേഷണത്തിനെത്തുന്ന ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് ക്യാമറകള്‍ തകരാറിലാണെന്ന മറുപടിയായിരിക്കും കടകളില്‍ നിന്ന് കിട്ടുന്നത്.